Thursday, August 14, 2014

Why a Failed Relationship Isn't a Personal Failure !!!! Cheers Guys !!!

There's no way to love without exposing yourself to pain. That's a good thing.

There is a life after a love failure !!!




It's easy to think that when love fails, it's because we did something wrong—it's easy to blame ourselves for not having followed Rule X, or for having done A when we should have done B. Many of us spend the aftermath of romance berating ourselves over the mistakes we think we made. But it may well be that love often fails for the simple reason that it's inherently fickle and capricious.

She is not deserving me for a bright future !!!! the hell.. Now I would like to say I wont allow anybody (girls ) to kick my balls .. It is in the peak !!!!


Saturday, August 3, 2013

പ്രണയം

ഞാൻ ഇന്ന് തികച്ചും അസ്വസ്ഥനാണ് ..എന്റെ ജീവനെ പോലെ കണ്ട എന്റെ പ്രണയം എന്നില്ൽ നിന്ന് അടര്ന്നു പോയിട്ട് മൂന്ന് വര്ഷം തികയുന്നു... എത്ര കാലം കഴിഞ്ഞിട്ടും അവളെ മറക്കാൻഞാൻഎന്റെ മനസ് എന്നെ അനുവധിക്കുനില്ല .. അവളെ എന്നിൽ നിന്ന് അടര്തി എടുത്ത ദൈവത്തെ അന്ന് ഞാൻ അത്ര വെറുത്തു . രണ്ടു വര്ഷം അവൾ എന്റെ ജീവിതത്തിലെ ഒരു പൂകാലം തന്നെയായിരുന്നു. നീ തന്ന ആ നഷ്ട വേദന ഞാൻ ഇന്നും അനുഭവിക്കുന്നു ........ നമ്മൾ അന്ന് കണ്ട സ്വപ്നം ഇന്നും പൂവണിയാതെ നിക്കുന്നു അടുത്ത ജന്മതിലെങ്ങിലും നമ്മുക്ക് അത് യധ്യർതമാകം .... :( ......

Wednesday, June 29, 2011

Students Movement

 ഉന്നതവിദ്യാഭ്യാസ മേഖലയെ അപ്പാടെ തകര്‍ക്കുന്ന നിലപാടാണ് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിക്കുനതഉ. എന്തിനു വേണ്ടിയാണു സര്‍കാര്‍ ക്രിസ്ത്യന്‍ മാനേജ്മെന്റിനെ എങ്ങനെ കയ്യി അറിഞ്ഞു സഹായിക്കുന്നതെന്ന് ജങ്ങലോദ് പറയണം .കടുത്ത ലാഭക്കണ്ണോടെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസക്കച്ചവടക്കാരേക്കാളും കടുത്ത കച്ചവടക്കണ്ണോടെയാണ് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.ക്രിസ്ത്യന്‍ മിഷണറിമാര്‍ നല്‍കിയ സംഭാവനകള്‍ മഹത്തരമായിരുന്നു. ഒരു ലാഭേച്ഛയുമില്ലാതെയാണ് അവര്‍ പ്രവര്‍ത്തിച്ചത്.ഇപോള്‍ ഇത് ചോദ്യം ചെയ്ത എന്തിനു വേണ്ടിയാണു വിധ്യാര്തികളെ എങ്ങനെ ഉമ്മന്‍ ചാണ്ടി പോലീസ് എങ്ങനെ തല്ലി ചതക്കുനത് .. ക്രിസ്ത്യന്‍ മാനേജ്മെന്റിനു വേണ്ടിയാണോ ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചാല്‍ തീയില്‍ കുരുത വിദ്യാര്‍ത്ഥികളെ അടിചമാര്തിയ്ത് .. വിദ്യാര്‍ഥികള്‍ നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ചിനെ മുന്‍കൂട്ടി ഉറപ്പിച്ചപോലെയാണ് പൊലീസ് നേരിട്ടത്. .ഒറ്റപ്പെട്ടുപോയ കുട്ടികളെ തെരഞ്ഞുപിടിച്ച് സംഘംചേര്‍ന്ന് പൊലീസ് പൊതിരെ തല്ലി.മണിക്കൂറുകളോളം കുട്ടികളെ പൊലീസ് തെരുവിലിട്ടു മര്‍ദ്ദിച്ചു. മാരകമായ ഗ്രനേഡും ജലപീരങ്കിയുപയോഗിച്ചാണ് വിദ്യാര്‍ഥികളെ നേരിട്ടത്. നിരവധി വിദ്യാര്‍ഥിനികള്‍ക്കും പരിക്കുണ്ട് ...വളര്‍ന്നു വരുന്ന ഭാവി തലമുറയെ ലാത്തി കാട്ടിയും വിദ്യാര്‍ഥിസമരത്തെ  കൊല്ലാമെന്ന് ധരികേണ്ട   ഉമ്മന്‍ ചാണ്ടി  ഇവര്‍ ചോര കണ്ടാല്‍ പേടിക്കുനവരല്ല .നീതി കിട്ടും വരെ വിദ്യാര്‍ഥികള്‍ സമരം ചെയ്യും ............

Monday, June 27, 2011

ചെള്ളയുടെ ലീലാവിലാസങ്ങള്‍

ഇത് ഒരു സാധാരണ കഥ അല്ല ഇത് നടന്നത് കൊച്ചിയിലോ ,ബാഗ്ലുരിലോ അല്ല അങ്ങ്  ചെന്നൈയില്‍
നടന്ന ഒരു ദാരുന്ന കഥന കഥയാണ് ...
ഇത് നമ്മുടെ കൂടെ 3 വര്ഷം പഠിച്ചവന്‍ ചെയിത കൊടും ചതിയുടെ കഥയാണ് ........
അവന്റെ പേര് nikhil  EP  എന്നാണ്  അവനെ നമ്മള്‍ EP എന്ന് സ്നേഹതൂടെ വിളിച്ചിരുന്നു .....അങ്ങനെ നമ്മള്‍ 3 വര്ഷം കഴിഞ്ഞപ്പോള്‍ ഓരോരുത്തരും കമ്പന്യില്‍ ജോലി കിട്ടി .പിന്നെ അവന്റെ ഒരു വിവരവും എല്ലാ ആരോ പറഞ്ഞു അവന്‍ മൈസൂരില്‍ ട്രെയിനിങ്ങില്‍ ആണെന്ന്  പറഞ്ഞു ..
പിന്നെ അവന്‍ ബംഗ്ലോരില്‍ ജോലി തുടങ്ങി ആ വിവരം നമ്മുക്ക്  INTELLIGENCE റിപ്പോര്‍ട്ട്‌ കിട്ടിയത....
അവന്റെ താമസം നമ്മുടെ MP  താമസിക്കുന്ന റൂമിന്റെ മുകളിലത്തെ ഫ്ലാറ്റില്‍ ആണെന്ന പരമ സത്യം MP പോലും അറിയുന്നത് വളരെ വ്യ്കിയാണ് .(അതും ഒരു ദുവസം EP മുത്രമോഴികാന്‍ പുറത്ത് ഇറങ്ങിയപോള്‍ ) പിന്നെ അവനെ 24  മണിക്കൂറും ഫോണും പിടിച്ചോണ്ട നടപ്പ്  അതുകൊണ്ട് അവന്റെ വലത്തേ പെടലിയുടെ സ്ഥാനം തെറ്റിപോയി .so  അവനെ "ചെള്ള" എന്നാനു വിളിക്കുന്നത്
പിന്നെ ഇത് അവന്‍ നടത്തിയ കൊടും വഞ്ചന കുറ്റം ഞാന്‍ പറയാം
 ഒരു വെള്ളിയാഴ്ച ...മഞ്ഞു തുള്ളിയുടെ ആദ്രതയും ചെന്നയിലെ ചൂടുകാടും ഉള്ള ഒരു ദിവസം നമ്മുടെ AK ,
പ്രീത്, UK ഇവര്‍ക്ക് ഒരു intelligence റിപ്പോര്‍ട്ട്‌ കിട്ടി ചെള്ള എന്ന EP  ചെന്നയില്‍ വരുന്നുണ്ട് എന്ന് അതും എങ്ങനെയെന്ന ചോദ്യത്തിന് വളരെ ഏറെ പ്രസക്തി ഉണ്ട്  കള്ള വണ്ടി കയറിയോ ,ബസിലോ അല്ല അവന്റെ സ്വന്തം ബൈക്കില്‍ ശ്രദിക്കണേ കൂടുകരെ  "അവന്റെ സ്വന്തം ബൈക്കില്‍".അവന്‍ ചെന്നയില്‍ വരാനുള്ള കാരണം തന്നെ അവന്റെ പുതിയ WIPRO കൂടുകരെ കാണാന്‍ ...
വിപ്രോയില്‍ കയറിയപോള്‍ അവന്‍ നമ്മളെ ഓക്കേ മറന്നു .......*******മോന്‍ .എന്ത് പറയാന്‍ .............. ഈ വിവരം ചെന്നൈ intelligence (AK UK PREETH ) ടീമിന് കിട്ടി ..പക്ഷെ uk യുടെ ശക്തമായ പുഇപടി കൊണ്ട് അവര്‍ക്ക്  കൊച്ചി ടീംനു വിവരം നല്കാന്‍ പറ്റിയില്ല പക്ഷെ AK PREETH ഉള്ളില്‍ നിനും ചരട് വലിച്ചു ....കാര്യങ്ങള്‍ കൊച്ചി ടീം അറിഞ്ഞു ..... പിന്നെ അവനെ എങ്ങനെ തല്ലണം എന്നായി ആലോചന .
UK പുഷ് അപ്പ്‌  ,PREETH karate ,AK നടന്‍ അടി റൂമില്‍ നിന്ന് പരിശിലിച്ചു ... അങ്ങനെ അവര്‍ അറിഞ്ഞു  EP (ചെള്ള) അവന്റെ കൂടുകാരന്റെ റൂമില്‍ എത്തി എന്ന് ..എന്നിട്ട് അവന്‍ നമ്മുടെ AK ,UK ,PREETH എന്നിവരെ പട്ടി ചോദിച്ചു അവന്റെ കൂടുകാരന്റെ അടുത്ത് ..അങ്ങനെ (AK UK PREETH )
ഒരു ഘോര സത്യം മനസിലാകുന്നത് ബസിനു പോകാന്‍ അവരുടെ കയ്യില്‍ കാശില പിന്നെ എന്ത് ചെയും അവര്‍ "തല്യിവര്‍ ജയലളിത" എന്ന്നു വിളിച്ചു ബസില്‍ കള്ള വണ്ടി കയറാന്‍ നോകിയപോള്‍ UK പറഞ്ഞു വേണ്ട ......നമ്മുക്ക് അവനെ ഫോണില്‍ വിളിക്കാം എന്ന് .എന്നിട്ട് അവനു ഇവിടം വരെ ബൈക്കില്‍ വരാമല്ലോ ? (ജസ്റ്റ്‌ 30 മിനിറ്റ് യാത്ര) .ഫോണ്‍ എടുതപോള്‍ വരാമെന്ന് പറഞു പിന്നെ അവന്റെ പോടീ പോലും കണ്ടില്ല ..........അവന്‍ എവിടെ പോയി ചെന്നൈ പട്ടണം അവനെ വിഴുങ്ങിയോ ......... അല്ലെങ്ങില്‍ അവന്‍ ഒരു ഉറ്റു സ്നേഹത്തിനു വേണ്ടി ചെന്നൈ ശെല്‍വിയുടെ വീട്ടില്‍ പോയോ .......

Friday, June 24, 2011

A walk through my life

ഇതെന്‍റെ സ്വന്തം കഥയാണ്‌ എനിക്ക് വിധിക്കാതെ ദൈവം എന്നില്‍ നിന്നും അടര്‍ത്തിയെടുത്തു കളഞ്ഞ എന്റെ ആദ്യത്തെ പ്രണയം .പ്രായത്തിനെ പക്വതഇല്ലയിമയും  എന്റെ സുഹൃത്തുക്കളുടെ ഇടപെടലും എന്നില്‍ ഒരു വസന്ത കാലം തീര്‍ത്തു ..
പ്രണയം എന്തെന്ന് പോലും എനിക്കറിയില്ലായിരുന്നു , അന്ന് മൊബൈല്‍ ഫോണ്‍ എനിക്ക് ഇല്ല ,തരം കിട്ടുമ്പോഴൊക്കെ വീടിലെ ഫോണിലൂടെ മണിക്കൂറുകള്‍ നീളുന്ന സല്ലാപങ്ങള്‍...
ഒരിക്കലും നമ്മള്‍ പിരിയില്ലെന്ന് സത്യം ചെയ്തു.ഒരു ദിവസം പോലും അവളുടെ ശബ്ദം കേള്‍ക്കാതെ , അവളെ കാണാതെ ജീവിക്കാന്‍ പറ്റില്ലെന്ന അവസ്ഥ .ഞങ്ങള്‍ ആരോടും ഞങ്ങളുടെ പ്രേമം പറഞ്ഞില്ല
ചിരിച്ചും കളിച്ചും എന്റെ 2  വര്ഷം കടന്നു പോയി .പ്രണയം വിതച്ച കാമ്പസിന്റെ ആളൊഴിഞ്ഞ ക്ലാസ്സ്‌ മുറികളും  കാന്റീനും കമ്പ്യൂട്ടര്‍ ലാബും പിന്നെ അവളും എനിക്ക്  ഒര്മയകുമോ എന്ന് ഞാന്‍ ഭയന്നിരുന്നു ..
അങ്ങനെ എന്റെ ജീവിതത്തിനെ ആട്ടിഉലച്ച അ ദിവസം വന്നു  കാമ്പുസിലെ അവസാന ദിവസം .അന്ന് ഞാന്‍ അവളെയും കൊണ്ട് പുറത്തു കറങ്ങാന്‍ പോയി മനസിന്റെ കൊടും വരള്‍ച്ചയില്‍ പെയിത മഴ വറ്റി വരണ്ട ഭൂമിക്കു നല്‍കുന്ന സ്നേഹ നീര്  പോലെ അവള്‍ എന്റെ മനസ്സില്‍ പ്രണയത്തിനെ മഹാസാഗരം കാണിച്ചു തന്നു .അവസാന ദിവസം അവള്‍ എന്നോട് ചോദിച്ചു ...നീ അവിടെ പോയാല്‍ എന്നെ വിളിക്കുമോ ? നീ എന്നെ മറക്കുമോ" കരഞ്ഞു കൊണ്ട് അവള്‍ എന്നോട് ചോദിച്ചു .
അവള്‍ വീട്ടില്‍ എതിയപോള്‍ പിന്നെ വിരലിലെണ്ണാവുന്ന ഫോണ്‍ കോളുകള്‍ ..പതിയെ അവള്‍ എന്നില്‍ നിന്നും അകലുകയായിരുന്നു. എന്‍റെ
 ചിന്തകള്‍ വഴിതിരിച്ചു വിടപ്പെട്ടു. പുതിയ ലോകം , പുതിയ കൂട്ടുകാര്‍ ..ഞാന്‍ എല്ലാം മനപൂര്‍വം  മറക്കുകയായിരുന്നു..ഒരു ദിവസം ഒരു ഫോണ്‍ കാള്‍
ഫോണ്‍ എടുത്തു . നേരത്ത് പതുങ്ങിയ ശബ്ദത്തില്‍ അവള്‍ എന്നോട് പറഞ്ഞു " എനിക്ക് നിന്നെ അത്യാവശ്യമായി കാണണം . എന്‍റെ കല്യാണം നിശ്ചയിച്ചു.. നീ വാ ..എവിടെക്കാനെങ്കിലും നിന്‍റെ കൂടെ  ഞാന്‍ വരാം" ബാക്കി എല്ലാം അവളുടെ തേങ്ങലില്‍ ഒലിച്ചു പോയി " നീ ഇപ്പൊ ഫോണ്‍ വയ്ക്ക് ഞാന്‍ വരാം" ഞാന്‍ മറുപടി പറഞ്ഞു . എന്ത് ചെയ്യണമെന്നറിയാതെ ഞാന്‍ പകച്ചു നിന്ന് പോയി .ഇരുപതുകാരന്റെ വയസുകാരന്റെ ചിന്തകള്‍ക്ക് അപ്പുറമായിരുന്നു കാര്യങ്ങള്‍ എല്ലാം .. ഞാന്‍ എന്ത് ചെയ്യും "മുത്തപ്പാ ". അവള്‍ എന്‍റെ മതക്കാരി പോലുമല്ല , ഞാന്‍ അവളെ വിളിച്ചു കൊണ്ട് പോയാല്‍ എങ്ങനെ ജീവിക്കും ? ഒരു ഇരുപതുകാരന്  നിയമം ഭര്‍ത്താവായി അനുവദിക്കില്ലല്ലോ ..
പിന്നെ കുറച്ചു ദിവസതീക് ഫോണ്‍ കോളുകള്‍ ഇല്ലാതായി .....എല്ലാം മറന്നു ജീവിക്കുന്ന എനിക്ക് പിന്നെയും ഒരു കോള് അവളുടെ നേര്‍ത്ത സ്വരത്തില്‍ എന്റെ വിവാഹം നിശയിച്ചു ....
ശേഷം സ്ക്രീനില്‍ ...........
എല്ലാം മോളിന്നു ഒരാള്‍ കാണുന്നുണ്ട് ...........

Thursday, June 16, 2011

Don't let yesterday use up too much of today

We seem to be going through a period of nostalgia, and everyone seems to think yesterday was better than today.  I don't think it was, and I would advise you not to wait ten years before admitting today was great.  If you're hung up on nostalgia, pretend today is yesterday and just go out and have one hell of a time. But it seems Today is Better day for me No firing No scolding nothing ........All is well 
Nostalgia is very sensitive mind touching feeling that i have felt in my life ................... and 
i just studied one thing  "Don't let yesterday use up too much of today" Be with GOD and u ill be happy

Wednesday, June 15, 2011

NOSTALGIA

അന്ന്  ആ കുളത്തില്‍ വിരിഞ്ഞ താമര പൂകള്‍ക്ക്  സുഗന്ധമുണ്ടായിരുന്നോ എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല ....സൌഹൃദത്തിന്റെ ആഴ പരപ്പുകളിലൂടെ ഞാന്‍ സഞ്ജരിച്ചപോള്‍ ആ ദുര്‍ഗന്ധം നമ്മുക്ക് സുഗന്ധമാവുകയായിരുന്നു ..മഴയുടെ നാഥത്തിലെ സംഗീതവും പുല്‍കൊടികല്ലുടെ ചാഞ്ചട്ടത്തിലെ താളവും കണ്ടെത്താന്‍ അവള്‍ എന്നെ പഠിപ്പിച്ചു തന്നു .............ഇന്നും  എന്റെ മനസ്സില്‍ വിരിയുന്ന കണി കൊന്നകള്‍ക്ക് അവളുടെ നിറമാണ് .........അവളുടെ മണമാണ് ...
വ്യവസ്ഥകളും വ്യവിസ്ടികളും തെറ്റാണെന്ന് മനസിലാക്കിയ ഞാന്‍ ചുവപ്പിനെ സ്നേഹിച്ചു ചെന്ഗോടി കൊണ്ട് കൊട്ടാരം കെട്ടാം എന്ന് വിചാരിച്ചപോള്‍ വീട്ടിലെ പിന്മുരക്കവും അവളുടെ സമ്പര്‍ക്കവും എന്നെ അതില്‍ നിന്ന് പിന്മാറ്റി
    
♫  ഞാന്‍  നുണഞ്ഞ മധ്യ കുപ്പികളില്‍  ലഹരി മാത്രമല്ല .....വിപ്ലവും ,ആവേശവും ഒക്കെ നിറഞ്ഞിരുന്നു എന്ന് ഞാന്‍ ഇന്ന്  മനസില്ലക്കുന്ന്നു പ്രണയം നിറഞ്ഞ ആല്‍ മരങ്ങളും പുക മൂടി നിന്ന കാന്റീനും ,അലസത കെട്ടിന്നിന്ന ക്ലാസ്സ്‌ മുറികളും സ്വപ്നങ്ങള്‍ നിറഞ്ഞ പരീക്ഷ ഹാളുകളും ....എല്ലാം ഇനി ഓര്‍മ്മകള്‍ മാത്രം ............

മഞ്ഞു തുള്ളിയുടെ ആദ്രത അറിയും മുന്‍പേ അത് ഉരുകിപോയിരിക്കുന്നു  അത് നഷ്ടപെടുത്തിയ സൂര്യനോട്  ഒട്ടും പരിഭവമില്ല കാരണം ഒരു വസന്ത കാലം എനിക്ക് അവള്‍ സമ്മാനിച്ചിരുന്നു
ആ നഷ്ട വസന്തത്തിന്റെ സുഗന്തം എന്റെ ഹൃദയത്തിനെ ഓര്‍മകളാല്‍ ബന്തിക്ക പെട്ടിരുന്നു .........
ഹൃദയം നുറുങ്ങിയാലും എല്ലാം ഞാന്‍ സഹിച്ചു പിടിചു ...........

ശിഷിരത്തില്‍ വൃക്ഷങ്ങള്‍ ഇല പൊഴിക്കും പോലെ ഞങ്ങള്‍ കാമ്പസിനോട് വിട പറഞ്ഞു ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു.........

പ്രണയം മണക്കുന്ന ഗുണ്ടര്‍ട്ട് ബംഗ്ലാവില്ലെകുള്ള വഴികളും ക്ലാസ്സ്‌ മുറികളും ,ചിതറിയ മദ്യ കുപ്പികളും ഞങള്‍ നുണഞ്ഞ മധ്യത്തിലെ സ്വപ്നങ്ങളും ഇന്നേക്ക് ഓര്‍മ ആയിട്ടു ഒരു വര്‍ഷം തികയുന്നു ..............
സ്നേഹത്തിന്റെ കടങ്ങള്‍ മാത്രം ബാകിയാക്കി ഞാന്‍ അന്ന് ആ ക്യാമ്പസ്‌ പടി ഇറങ്ങിയപ്പോള്‍ ഓര്‍മയുടെ ഭൂപടത്തില്‍ എനിക്ക് നിന്നെ അധികം തിരയേണ്ടി വരില്ല കാരണം എന്റെ ഓര്‍മകള്‍ അധികവും  നീ തന്നതല്ലേ ..........