Wednesday, June 15, 2011

NOSTALGIA

അന്ന്  ആ കുളത്തില്‍ വിരിഞ്ഞ താമര പൂകള്‍ക്ക്  സുഗന്ധമുണ്ടായിരുന്നോ എന്ന് ഞാന്‍ ഓര്‍ക്കുന്നില്ല ....സൌഹൃദത്തിന്റെ ആഴ പരപ്പുകളിലൂടെ ഞാന്‍ സഞ്ജരിച്ചപോള്‍ ആ ദുര്‍ഗന്ധം നമ്മുക്ക് സുഗന്ധമാവുകയായിരുന്നു ..മഴയുടെ നാഥത്തിലെ സംഗീതവും പുല്‍കൊടികല്ലുടെ ചാഞ്ചട്ടത്തിലെ താളവും കണ്ടെത്താന്‍ അവള്‍ എന്നെ പഠിപ്പിച്ചു തന്നു .............ഇന്നും  എന്റെ മനസ്സില്‍ വിരിയുന്ന കണി കൊന്നകള്‍ക്ക് അവളുടെ നിറമാണ് .........അവളുടെ മണമാണ് ...
വ്യവസ്ഥകളും വ്യവിസ്ടികളും തെറ്റാണെന്ന് മനസിലാക്കിയ ഞാന്‍ ചുവപ്പിനെ സ്നേഹിച്ചു ചെന്ഗോടി കൊണ്ട് കൊട്ടാരം കെട്ടാം എന്ന് വിചാരിച്ചപോള്‍ വീട്ടിലെ പിന്മുരക്കവും അവളുടെ സമ്പര്‍ക്കവും എന്നെ അതില്‍ നിന്ന് പിന്മാറ്റി
    
♫  ഞാന്‍  നുണഞ്ഞ മധ്യ കുപ്പികളില്‍  ലഹരി മാത്രമല്ല .....വിപ്ലവും ,ആവേശവും ഒക്കെ നിറഞ്ഞിരുന്നു എന്ന് ഞാന്‍ ഇന്ന്  മനസില്ലക്കുന്ന്നു പ്രണയം നിറഞ്ഞ ആല്‍ മരങ്ങളും പുക മൂടി നിന്ന കാന്റീനും ,അലസത കെട്ടിന്നിന്ന ക്ലാസ്സ്‌ മുറികളും സ്വപ്നങ്ങള്‍ നിറഞ്ഞ പരീക്ഷ ഹാളുകളും ....എല്ലാം ഇനി ഓര്‍മ്മകള്‍ മാത്രം ............

മഞ്ഞു തുള്ളിയുടെ ആദ്രത അറിയും മുന്‍പേ അത് ഉരുകിപോയിരിക്കുന്നു  അത് നഷ്ടപെടുത്തിയ സൂര്യനോട്  ഒട്ടും പരിഭവമില്ല കാരണം ഒരു വസന്ത കാലം എനിക്ക് അവള്‍ സമ്മാനിച്ചിരുന്നു
ആ നഷ്ട വസന്തത്തിന്റെ സുഗന്തം എന്റെ ഹൃദയത്തിനെ ഓര്‍മകളാല്‍ ബന്തിക്ക പെട്ടിരുന്നു .........
ഹൃദയം നുറുങ്ങിയാലും എല്ലാം ഞാന്‍ സഹിച്ചു പിടിചു ...........

ശിഷിരത്തില്‍ വൃക്ഷങ്ങള്‍ ഇല പൊഴിക്കും പോലെ ഞങ്ങള്‍ കാമ്പസിനോട് വിട പറഞ്ഞു ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു.........

പ്രണയം മണക്കുന്ന ഗുണ്ടര്‍ട്ട് ബംഗ്ലാവില്ലെകുള്ള വഴികളും ക്ലാസ്സ്‌ മുറികളും ,ചിതറിയ മദ്യ കുപ്പികളും ഞങള്‍ നുണഞ്ഞ മധ്യത്തിലെ സ്വപ്നങ്ങളും ഇന്നേക്ക് ഓര്‍മ ആയിട്ടു ഒരു വര്‍ഷം തികയുന്നു ..............
സ്നേഹത്തിന്റെ കടങ്ങള്‍ മാത്രം ബാകിയാക്കി ഞാന്‍ അന്ന് ആ ക്യാമ്പസ്‌ പടി ഇറങ്ങിയപ്പോള്‍ ഓര്‍മയുടെ ഭൂപടത്തില്‍ എനിക്ക് നിന്നെ അധികം തിരയേണ്ടി വരില്ല കാരണം എന്റെ ഓര്‍മകള്‍ അധികവും  നീ തന്നതല്ലേ ..........

1 comment:

  1. ninak ithrayum ormakal thannitu nina vittu poya a vasanth nee marakenda samyam kazhiji irikunnuu..
    bau....
    a vasantham mattarudayo punthotathil cheakeriyittuu kalam kuara kazhinju. pinna ippol a vasanthathinta sukanathamellam vattipoyi kanum..

    a vattiya sukanthanu vendi ulla ninta kathirippu avsanipikukaaaa......

    ReplyDelete